ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു

സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. ആവേശോജ്ജ്വലമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്നത്. വൈപ്പിന്‍ മണ്ഡലത്തിലെ ഞാറയ്ക്കലില്‍ നിന്നാരംഭിച്ച ജാഥ വൈകിട്ടോടെ അങ്കമാലിയില്‍ സമാപിക്കും.

മധ്യകേരളത്തിലാകമാനം വന്‍ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. ബാന്‍റ്മേളത്തിന്‍റെയും ചെണ്ടവാദ്യങ്ങളുടെയും അകമ്പടിയോടെ വ‍ഴിയോരങ്ങള്‍ ചെങ്കടലാക്കി മാറ്റിയാണ് എല്‍ഡിഎഫ് ജാഥയെ നാടൊന്നാകെ എതിരേല്‍ക്കുന്നത്.

ഉദ്ഘാടന വേദിയായ മറൈന്‍ഡ്രൈവില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് തീരദേശമേഖലയായ വൈപ്പിന്‍ മണ്ഡലത്തിലെ ഞാറയ്ക്കലിലായിരുന്നു ആദ്യ സ്വീകരണം. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഥാ ക്യാപ്റ്റന്‍ വൈപ്പിന്‍കരയെ അഭിസംബോധന ചെയ്തു.

രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ പറവൂരിലും ഹൃദ്യമായ വരവേല്‍പ്പാണ് ജാഥയ്ക്ക് ലഭിച്ചത്. സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാ‍ഴികാടന്‍ എംപി തുടങ്ങീ വിവിധ ഘടകകക്ഷി നേതാക്കളും ജാഥയില്‍ അണിചേരുന്നുണ്ട്. കളമശേരി നിയോജക മണ്ഡലത്തിലെ മുപ്പത്തടം, ആലുവ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ജാഥ ആദ്യദിനം അങ്കമാലിയില്‍ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News