അതി വേഗതയില്‍ വികസിച്ചു വരുന്ന കൊച്ചി നഗരത്തിന് വേഗത കൂട്ടുന്ന പദ്ധതി; വാട്ടര്‍ മെട്രോയും പ്രത്യേകതകളും

അതി വേഗതയില്‍ വികസിച്ചു വരുന്ന കൊച്ചി നഗരത്തിന് വേഗത കൂട്ടുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോയ്ക്ക് നിരവധി പ്രതേകതകളാണ് ഉള്ളത്. ഹരിത ഗതാഗത സംവിധാനമാണിത്. ഇതിനായി ആധുനിക ബോട്ടുകളാണ് ഒരുങ്ങുന്നത്

ദ്വീപുകള്‍ നഗര മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്ക് വലിയ കുതിച്ചു ചാട്ടമുണ്ടാവും. ഒരേ സമയം എട്ട് ബോട്ടുകൾക്ക് വരെ അറ്റകുറ്റപണി ചെയ്യാവുന്ന ബോട്ട് യാഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമാകും.

കൊച്ചി മെട്രോയ്ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടു ജെട്ടികളാണ് വാട്ടർ മെട്രോയ്ക്കും ഒരുങ്ങുന്നത്. 100 പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. തുടക്കത്തിൽ 5 ബോട്ടുകളാണ് സർവ്വീസ് നടത്തുക.

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയിലൂടെയാണ് വാട്ടര്‍ മെട്രോ കടന്നു പോകുന്നത്. ഇതിലൂടെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ യാത്ര സുഗമമാകും. കൂടാതെ വാട്ടര്‍ മെട്രോ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും

കൊച്ചിയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൊച്ചി മെട്രോ അതില്‍ പ്രധാനമാണ്. മാര്‍ച്ചില്‍ ജലമെട്രോ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

78.6 കിലോമീറ്ററില്‍ 15 പാതകളിലാണ് സര്‍വീസ്. 38 സ്റ്റേഷനുണ്ട്. 678 കോടിയാണ് പദ്ധതിച്ചെലവ്. പേട്ടഎസ്എന്‍ ജങ്ഷന്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായാണ് പനംകുറ്റി പാലം നിര്‍മിച്ചത്.

തേവരപേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെ നഗരത്തിലെ കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. 1500 കോടി രൂപ ചെലവഴിച്ച് സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയില്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുന്നത്.

നാവിക സേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ വാട്ടർ മെട്രോ അടുത്ത മാസമാണ് ജനങ്ങൾക്ക് തുറന്ന് കൊടുക്കുക. സമാർട്ട് സിറ്റി ഉൾപ്പടെയുള്ള ഇടങ്ങളിലൂടെ കടന്ന് പോകുന്ന വാട്ടർമെട്രോ കൊച്ചിയ്ക്ക് വാണിജ്യപരമായും ഉണർവ്  നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News