കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ മാധ്യമ പ്രവർത്തകന് പരിക്ക്

കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ മാധ്യമ പ്രവർത്തകന് പരിക്ക്.മംഗളം ഫോട്ടോ ജേർണലിസ്റ്റ് രാജേഷ് മേനോനാണ് യൂത്ത് കോൺഗ്രസുകാരുടെ കല്ലേറിൽ പരുക്കേറ്റത്. ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളെടുത്ത് സമരക്കാർ വയനാട് റോഡിൽ ഉപരോധം സൃഷ്ടിച്ചത് പൊതു ഗതാഗതത്തെ തടസപ്പെടുത്തി. സംയമനം പാലിച്ച പോലീസുകാർക്കു നേരെ സമരക്കാരുടെ കയ്യാങ്കളിയുമുണ്ടായി.

പോലീസിനു നേരെ കല്ലറിഞ്ഞ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും ലാത്തി ചാർജും പ്രയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News