
ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് അമിത്ഷായുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍.
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞു. ഈ പ്രസ്താവനയാണ് വാക്കിയ വിവാദത്തിനും പരിഹാസത്തിനും വഴിവെച്ചിരിക്കുന്നത്
2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു.
സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് ജാംവല്‍ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു’ ബിപ്ലബ് വ്യക്തമാക്കി. അതേ സമയം കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്ന അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വരുമെന്നും ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവിന്റെ പരാമര്‍ശം വിവാദത്തിനും വന്‍തോതിലുള്ള പരിഹാസത്തിനുമാണ് വഴിവെച്ചിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here