നെടുങ്കണ്ടം കേസ്; നീതിയുടെ വിജയം; സർക്കാർ നടപടിയിൽ താൻ തൃപ്തനാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

നെടുങ്കണ്ടം കേസിൽ പ്രതികരണവുമായി ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. സർക്കാർ നടപടിയിൽ താൻ തൃപ്തനാണെന്നും മെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പ്രതികരിച്ചു.

രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തിയത് കൊണ്ടാണ് കസ്റ്റഡി കൊലപാതകത്തിന്റെ കൃത്യമായി തെളിവുകൾ ലഭിച്ചത്. ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത് സമഗ്രമായ പഠനത്തിന് ശേഷമാണ്.

മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല.കസ്റ്റഡി മരണക്കേസുകളിൽ തെളിവുകൾ ലഭിച്ചാൽ കുറ്റക്കാരെ പിരിച്ചു വിടാൻ ഭരണഘടന പരമായ വ്യവസ്ഥയുണ്ട്.ഇത് ചൂണ്ടി കാണിച്ചാണ് താൻ റിപ്പോർട്ട് നൽകിയത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. കേസില്‍ 9 പേരാണ് പ്രതികളായിട്ടുള്ളത്.

സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കണമെന്നാണ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News