കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ് ഹരീഷിന്റെ ‘മീശ’ മികച്ച നോവല്‍; പി വത്സലയ്ക്കും എന്‍വിപി ഉണ്ണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം

2019 ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകളും സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും അക്കാദമി അവാർഡുകളും പ്രഖ്യാപിച്ചു. 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്‌ക്കാരം എസ് ഹരീഷിന്റെ ‘മീശ’ നേടി. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ), സജിത മഠത്തിൽ,ജിഷ അഭിനയ (നാടകം) എന്നിവരും പുരസ്കാരത്തിന് അർഹരായി.

എസ്.ഹരീഷിന്റെ മീശ മികച്ച നോവലായും സത്യൻ അന്തിക്കാടിന്റെ ഈശ്വരൻ മാത്രം സാക്ഷി മികച്ച ഹാസ്യ സഹിത്യമായും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ എഴുത്തുകാരി പി.വത്സലയ്ക്കും എൻ.വി.പി ഉണ്ണിത്തിരിക്കുമാണ് 2019 ലെ അക്കാദമിയുടെ ഫെലോഷിപ്പ്.

കോവിഡ് വ്യാപനമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ ഉള്ളതിനാൽ സാധാരണയിലും വൈകിയാണ് 2019 ലെ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
അക്കാദമിയുടെ വിശിഷ്ട അംഗത്വം ഇത്തവണ പി.വത്സലയ്ക്കും എൻ.വി.പി ഉണ്ണിത്തിരിയ്ക്കുമാണ്.അമ്പതിനായിരം രൂപയും 2 പവന്റെ സ്വർണ്ണ പതക്കവും അടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ 6 പേർക്കാണ്.ദലിത് ബന്ധു എൻ.കെ ജോസ്, യു.കലാനാഥൻ, സി.പി അബൂബക്കർ, റോസ്മേരി, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ എന്നിവർക്കാണ് അവാർഡ്.

മുപ്പതിനായിരം രൂപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ലെന്ന് സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തിയ എസ്.ഹരീഷിന്റെ മീശയാണ് മികച്ച നോവൽ.പി.രാമനും, എം.ആർ രേണുകുമാറും 2019 ലെ മികച്ച കവികളായി.നാടക വിഭാഗത്തിൽ സജിത മഠത്തിലും ജിഷ അഭിനയയും അവാർഡിന് അർഹരായി.വിനോയ്‌ തോമസിന് ചെറുകഥാ വിഭാഗത്തിലും സാഹിത്യ വിമർശനത്തിൽ ഡോക്ടർ കെ.എം അനിലും ജീവചരിത്ര വിഭാഗത്തിൽ എം.ജി.എസ് നാരായണനും യാത്രവിവരണ വിഭാഗത്തിൽ അരുൺ എഴുത്തച്ഛനും അവാർഡ് ലഭിച്ചു. കെ.ആർ വിശ്വനാഥന് ബാലസാഹിത്യത്തിലും ഹാസ്യ വിഭാഗത്തിൽ സത്യൻ അന്തിക്കാടും പുരസ്‌കാരത്തിന് അർഹരായി.

അക്കാദമിയുടെ കെ.ആർ നമ്പൂതിരി എൻഡോമെന്റ് അവാർഡ് സന്ദീപാനന്ദ ഗിരിക്കാണ്.വൈജ്ഞാനിക സാഹിത്യത്തിൽ ജി.മധുസൂദനനും ഡോക്ടർ ആർ.വി.ജി മേനോനും അവാർഡ് പങ്കിട്ടു. വിവർത്തന വിഭാഗത്തിൽ കെ.അരവിന്ദാക്ഷനാണ് പുരസ്‌കാരം.പുരസ്‌കാര വിതരണം എന്നായിരിക്കും എന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here