16 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന് പുറത്തിറങ്ങുകയാണ്; കോവിഡ് നെഗറ്റീവായ സന്തോഷം അറിയിച്ച് കെ കെ രാഗേഷ്

കോവിഡ് നെഗറ്റീവായ സന്തോഷം അറിയിച്ച് എം പി കെ കെ രാഗേഷ്. 16 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന് പുറത്തിറങ്ങുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദഹേത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

കർഷകസമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലായത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ ന്യൂമോണിയ കൂടി സ്ഥിരീകരിച്ചു. കടുത്ത ശ്വാസതടസ്സവും ചുമയും രണ്ടാഴ്ചക്കാലം വിടാതെയുണ്ടായിരുന്നു.

ഡൽഹിയിൽ മെഡാന്റ ഹോസ്പിറ്റലിലെ ഡോക്ടർമാരോടും ജീവനക്കാരോടുമുള്ള കടപ്പാട് അറിയിക്കുന്നു. പ്രത്യേകിച്ചും മലയാളി നഴ്‌സുമാർ കരുതലായി കൂടെയുണ്ടായിരുന്നു. 16 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന് പുറത്തിറങ്ങുകയാണ്.

ന്യൂമോണിയ കുറഞ്ഞെങ്കിലും ചുമയുള്ളതിനാൽ സംസാരിക്കുന്നതിനും പ്രയാസമുണ്ട്. രണ്ടാഴ്ചത്തെ പൂർണ്ണവിശ്രമം ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിലുള്ളപ്പോൾ നിരവധി സഖാക്കൾ രോഗവിവരമന്വേഷിച്ച് വിളിച്ചിട്ടുണ്ട്. സമരമുഖത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷ മാത്രം ഇപ്പോൾ പങ്കുവെക്കുന്നു. നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News