ശരീരത്തിൽ പരിക്കുകളോ, ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് സൂചനകള്‍

വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തിൽ പരിക്കുകളോ, ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ ഇല്ല. പോസ്റ്റുമാർട്ടത്തിൽ മുങ്ങിമരണത്തിൻ്റെ സൂചനകള്‍. അതേസമയം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് വ്യക്തമാക്കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

സെന്‍റ് തോമസ് ഡിഎസ്ടി കോൺവെന്‍റ് അന്തോവാസിയായ സിസ്റ്റർ ജസീനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 45വയസ്സുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മഠം അധികാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ തന്നെ സിസ്റ്ററിന്‍റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തുകയായിരുന്നു.. സിസ്റ്റർ ജസീന 10വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതർ പരാതി നൽകിയത്.

മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് പോസ്റ്റുമോ‍ർട്ടം നടത്തിയത്.

ഇടുക്കി കീരിത്തോട് സ്വദേശിയായ സിസ്റ്റർ ജസീനയുടെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ സംഭവമറിഞ്ഞ് മഠത്തിലെത്തിയിരുന്നു. എന്നാല്‍ സിസ്റ്ററർ ജസീന മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം അറിയില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ആഴമുള്ള കുളത്തിൽ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതിൽ സംശയമുണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News