ഒന്നാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം കേരളമാണ്: എ വിജയരാഘവന്‍

ഒന്നാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ മൗസ് വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തള്ളിത്തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം പിണറായി വിജയന്‍ ഭരിക്കുന്ന കേരളമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കളവുകളുടെ തീമഴയാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസന മുന്നേറ്റ ജാഥയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുന്നില്‍ അപവാദം പറയുമ്പോള്‍ അതിലെങ്കിലും ഒരു മാന്യതവേണ്ടെയെന്നും പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണത്തിന് അദ്ദേഹം മറുപടി നല്‍കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഒന്നാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ മൗസ് വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തള്ളിത്തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം പിണറായി വിജയന്‍ ഭരിക്കുന്ന കേരളമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നല്ലോ!, കസേരയില്‍ ഇരുന്ന് കറങ്ങി എന്നല്ലാതെ നന്‍മയുടെ കണികയുണ്ടായോ- അദ്ദേഹം ചോദിച്ചു.

ജനങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് പോയ ഗ്യാപ്പില്‍ കാപ്പന്‍ വന്നു എന്നാണ് പറയുന്നത്. എന്‍സിപിയെ കൊണ്ടുപോകുന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ എന്‍സിപി പോയില്ല. എല്‍ഡിഎഫില്‍ നിന്നും ഒരു പാര്‍ട്ടിയെയും അടര്‍ത്താന്‍ യുഡിഎഫിന് കെല്‍പ്പില്ല എന്ന് മനസിലാക്കണം. എല്‍ഡിഎഫ് കെട്ടുറപ്പുള്ളതാണ്.തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വികസിപ്പിക്കണം. ബിജെപിയെ ഒപ്പം നിര്‍ത്തണം. മതമൗലികവാദ ശക്തികളെ ഒപ്പം നിര്‍ത്തി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തടയണം.

ഈ നാട് വ്യത്യസ്തതയുള്ള ചരിത്ര തീരുമാനമെടുക്കണമെന്നാണ് ജനങ്ങളോട് ഇടതുപക്ഷം അഭ്യര്‍ഥിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ബദല്‍ രൂപപ്പെടേണ്ടതുണ്ട്. വിശാലമായ ഇന്ത്യയിലെ സാധാരണ ജനം കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്.

സാക്ഷാല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോട് 1957ല്‍, വെള്ളക്കാര്‍ രാജ്യത്ത് ഉണ്ടാക്കിയ ഭൂബന്ധങ്ങളില്‍ മാറ്റമുണ്ടാക്കാനാകുമെന്ന് തെളിയിച്ച ഭരണനിര്‍വ്വഹണത്തിന് തുടക്കം കുറിച്ച ഇഎംഎസ് നമ്പൂതിരിപ്പാടില്‍ നിന്നാരംഭിച്ച്, ഇന്ന് പിണറായിയില്‍ എത്തിനില്‍ക്കുന്ന കേരളത്തിന്റെ ബദല്‍ വഴികള്‍, ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു തുടര്‍സര്‍ക്കാര്‍ ഉണ്ടാക്കി മലയാളികള്‍ ലോകത്തോട് വിളിച്ച് പറയും എന്ന ആത്മവിശ്വാസമാണ് നമുക്കെല്ലാമുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News