മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക്; എന്തിനാണ് ചിത്രം, ആളേം കൂടി കയറ്റി അയക്കാന്‍ പറ്റുമോ എന്ന് ട്രോളുകള്‍

പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ രിരവധി ട്രോളുകള്‍ക്കാണ് സോഷ്യല്‍മീഡിയ സാക്ഷ്യം വഹിക്കുന്നത്.

ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം.

ആത്മനിര്‍ഭര്‍ ഭാരത് എന്ന വാക്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും ടോപ് പാനലില്‍ പതിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവനും ഇതിനെതിരെയുള്ള ട്രോളുകളാണ്. ഫോട്ടോ മാത്രം എന്തിനാണ് ഈ മുതലിനെക്കൂടി കയറ്റി അയച്ചൂടെ എന്നാണ് ട്രോളുകള്‍. ആഗ്രഹംകൊണ്ടാണ് മുതലാളി നിങ്ങള്‍ കയറ്റി അയച്ചോളൂ എന്നും ട്രോളുകളുണ്ട്.

ഫെബ്രുവരി അവസാനം വരെ കാത്തിരിക്കേണ്ടെന്നും ഇപ്പോള്‍ തന്നെ മോദിയേയും കയറ്റി ഉപഗ്രഹം വിക്ഷേപിച്ചോളൂ എന്നും ട്രോളുകളുണ്ട്. ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News