ഇന്ത്യയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനങ്ങള്‍ക്ക് മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കമല്‍ഹാസന്‍
രാജ്യത്ത് ഇന്ധന വിലയും പാചക വാതകത്തിന്റെ വിലയും ദിനം പ്രതി വര്‍ധിക്കുകയാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ ജനങ്ങള്‍ക്ക് മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഇത്തരത്തില്‍ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചുകൊണ്ടിരുന്നാല്‍ രാജ്യം ദാരിദ്ര്യത്തിലാവുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
‘പെട്രോള്‍, ഡീസല്‍ വില ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ഒരു മാസം കൊണ്ട് 75 രൂപയാണ് വര്‍ദ്ധിച്ചത്. ഇത് ജനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. ഈ വീണ്ടുവിചാരമില്ലാത്ത പരിപാടി മൂലും അവശ്യസാധനങ്ങളുടെ വില ഇനിയും വര്‍ദ്ധിക്കുകയാണ് ചെയ്യുക. അതുമൂലം രാജ്യത്ത് ദാരിദ്ര്യവും വര്‍ധിക്കും’.- കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിനവും ഇന്ധനവില വര്‍ധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. പാചക വാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 769 രൂപയായി.
Get real time update about this post categories directly on your device, subscribe now.