വയനാട്ടിൽ നടന്ന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഒന്നാം ദിവസം പരിഗണിച്ചത്‌ 1657 പരാതികള്‍

വയനാട്ടിൽ നടന്ന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഒന്നാം ദിവസം പരിഗണിച്ചത്‌ 1657 പരാതികള്‍.  മന്ത്രിമാരായ ഇ.പി.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്‌ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ്‌ ജില്ലയിൽ അദാലത്തിൽ പങ്കെടുക്കുന്നത്‌.

726500 രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അപേക്ഷകര്‍ക്ക്‌ അനുവദിച്ചു.  25,40,000 രൂപയുടെ ധനസഹായ ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക്‌ കൈമാറി.

പനമരം, മാനന്തവാടി ബ്ലോക്കുകൾക്കായി നടത്തിയ അദാലത്തില്‍ ആദിവാസികളടക്കം ആയിരത്തിലധികം ആളുകളാണ്‌പങ്കെടുക്കാനെത്തിത്‌.  ഇന്ന് കൽപ്പറ്റ ബത്തേരി ബ്ലോക്കുകളിൽ നിന്ന് ലഭിച്ച പരാതികൾ കൽപ്പറ്റ എസ്‌ കെ എം ജെ സ്കൂളിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാർ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here