പ്രണയം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്; ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയങ്കരിയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ മലയാളികളുടെ ഹൃദയം കീ‍ഴടക്കിയ താരം ബിഗ് ബോസ് ഷോയിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി.

സോഷ്യല്‍മീഡിയയിലും സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ പ്രണയദിനത്തില്‍ രഞ്ജിനി ആരാധകരുമായി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇതാദ്യമായി തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

Coz it’s that day !!!❤️

Here’s to us @sharathpulimood!! 🥂

#Valentine’sDay #bemyvalentine #loveisintheair #fun #love…

Posted by Ranjini Haridas on Sunday, 14 February 2021

ഇത് ആ ദിവസമായതിനാല്‍ എന്നാണ് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്..

പിന്നാലെ ആശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തി. ഗായികയും അടുത്ത സുഹൃത്തുമായ രഞ്ജി ജോസും കമന്റ് ചെയ്തിട്ടുണ്ട്.

രഞ്ജിനിയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പലപ്പോഴായി ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം രഞ്ജിനി വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എന്തായാലും പ്രണയദിനത്തില്‍ താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിലവില്‍ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here