വിയ്യൂർ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ ചാടി രക്ഷപ്പെട്ടു

വിയ്യൂർ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ ചാടി രക്ഷപ്പെട്ടു. ചെറുതിരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവൻ 39 ആണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി സഹദേവനടക്കം കുറച്ചു പേരെ നിയോഗിച്ചിരുന്നു.ഇതിനിടെ നീക്കം ചെയ്ത മെസിലെ മാലിന്യം ജയിലിലെ മാലിന്യക്കുഴിയിൽ നിക്ഷേപിക്കാൻ പോയ സഹദേവൻ പിന്നീട് രക്ഷപ്പെടുകയായിരുന്നു.

ഇയാൾ ഏങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യം ഇതുവരെ മനസിലായിട്ടില്ല. ഇയാൾക്കായി പോലീസും ജയിൽ അധികൃതരും തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടാനായി ജയിലിലെ ആരെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സ്ത്രീയെ ആക്രമിച്ച കേസിൽ വടക്കാഞ്ചേരി കോടതി രണ്ട് വർഷത്തെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ രക്ഷപ്പെട്ടത്. ഇയാൾ അടുത്തിടെ ജയിലിൽ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News