കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസ്; മലയാളി അഭിഭാഷക നിഖിത ജേക്കബിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ക൪ഷക സമരവുമായി ബന്ധപ്പെട്ട് ടൂൾകിറ്റ് കേസിൽ ദില്ലി പൊലീസ് നടപടിയിൽ നിന്ന് സംരക്ഷണം തേടി ബോംബെയിലെ മലയാളീ അഭിഭാഷക നിഖിത ജേക്കബ് നൽകിയ ഹർജി ബോംബെ ഹൈകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് പിഡി നായ്ക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. അതേ സമയം യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അടക്കം അറസ്റ്റിൽ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്.

നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണം. എഫ്ഐആറിന്റെ പക൪പ്പ് ലഭിക്കണം. അഭിഭാഷകയായ തന്റെ കക്ഷികളുമായി ബന്ധപ്പെട്ട നിരവധി സ്വകാര്യ രേഖകൾ പൊലീസ് വീട്ടിൽ പരിശോധന നടത്തി എടുത്തുകൊണ്ടുപോയിട്ടുണ്ടെന്നും നിഖിത ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.

ജസ്റ്റിസ് പിഡി നായ്ക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. അതേ സമയം പോലിസ് കസ്റ്റഡിയിൽ വിട്ട യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ചോദ്യം ചെയ്യുന്നതും തുടരുന്നുണ്ട്. അതേ സമയം ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ദിഷയെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്ന് കിസാൻ സംയുക്ത സമര സമതി ആവശ്യപ്പെട്ടു. ദിഷയെ അറസ്റ്റ് ചെയ്തതിൽ അപലപിക്കുന്നുവെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. സമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അതേ സമയം സംഘപരിവാർ അനുകൂല അക്കാറുണ്ടുകളിൽ ദിഷ രവിക്കെരെ അപമാന പ്രചാരണങ്ങളും നടക്കുണ്ട്. ടൂൾ കിറ്റുമായി ബന്ധപ്പെട്ട ഗൂഢലയചനയിൽ ദിശ, അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബ്, ശന്തനു എന്നിവർക്ക് പ്രധാന പങ്കുണ്ടെന്നും നിർണായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പോലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News