മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാവും

ഹാഥ്റസ് കേസില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാവും. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിച്ചാണ് കോടതി സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്.

90 വയസുള്ള രോഗിയായ അമ്മ കദിജ കുട്ടിയെ കാണാൻ ഇന്നലെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തെ ജാമ്യമാണ് നൽകിയിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.

മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ അനുവാദമില്ല. മാധ്യമങ്ങളെ കാണരുതെന്നും നിർദേശമുണ്ട്. കാപ്പന് പൊലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹാഥ്റസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ടു ചെയ്യാൻ പോകുമ്പോളായിരുന്നു ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർക്കാപ്പം പിടിയിലായ കാപ്പൻ കലാപം ഉണ്ടാക്കുനതിനായാണ് പുറപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ലഘുലേഖകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News