നൂറുകടന്ന് രാജ്യത്ത് പ്രീമിയം പെട്രോള്‍ വില; തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില കൂട്ടി

ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന്‌ നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ‌ നൂറിനടുത്തെത്തി. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന്‌ 100.30 രൂപ.

മധ്യപ്രദേശിലെ പല നഗരങ്ങളിലും പ്രീമിയം പെട്രോൾ വില നേരത്തേ 100 കടന്നു. ഇതോടെ പഴയ രീതിയിലുള്ള അനലോഗ്‌ മീറ്റർ ഉപയോഗിക്കുന്ന പല പമ്പുകളും അടച്ചു. അനലോഗ്‌ മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.

രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 99.26 രൂപ. ഹനുമാൻഗഡിൽ 98.22, ജയ്‌സാൽമീറിൽ 97.73. മധ്യപ്രദേശിലെ സിദ്ദിയിൽ പെട്രോൾ വില 98.14. ഷാഹ്‌ദോളിൽ 98.67 ഉം ഖാണ്ഡ്‌വയിൽ 98.31 ഉം റായസെനിൽ 98.63 ഉം സത്‌നയിൽ 98.58 ഉം രൂപയാണ്‌ പെട്രോൾ വില. പെട്രോളിനും ഡീസലിനും രാജ്യത്ത്‌ ഏറ്റവും കൂടുതൽ വാറ്റ്‌ മധ്യപ്രദേശിലാണ്‌–- 39 ശതമാനം. രാജസ്ഥാനിൽ പെട്രോളിന്‌ 36 ശതമാനം വാറ്റും 1000 ലിറ്ററിന്‌ 1500 രൂപ നിരക്കിൽ റോഡ്‌ സെസുമുണ്ട്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News