ബംഗാള്‍ നിയമസഭാ മാര്‍ച്ച്: പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വിദ്യാഭ്യാസവും തൊഴിലും ആവശ്യപ്പെട്ട് ബംഗാൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മൻസൂർ അലി മരണത്തിന് കീഴടങ്ങി.

“സാർവത്രിക വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌ എഫ് ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെയുള്ള സംഘടനകൾ ഫെബ്രുവരി 11ന് ബംഗാൾ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

സമാധാനപരമായി മാർച്ച് നടത്തിയ വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ ക്രൂരമായ ലാത്തിച്ചാർജാണ് പൊലീസ് നടത്തിയത്.

തലക്കടക്കം പരിക്കേറ്റ് ബാങ്കുറയിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകൻ സഖാവ് മൻസൂർ അലി കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് സഖാവ് മരണത്തിന് കീഴടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News