കോ‍ഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ ക‍ഴുത്തറുത്ത് കൊന്നു

കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ഷഹീറിൻ്റെ ഭാര്യ മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങിക്കിടക്കുന്ന മുഹ്സിലയെ ഭർത്താവ് ഷഹീർ കഴുത്തറുത്ത് കൊന്നു.

20 കാരിയാണ് കൊല്ലപ്പെട്ട മുഹ്സില. പുലർച്ചയോടെ ഷഹീറിൻ്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കൾ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയ്യായില്ല. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.

കിടപ്പ് മുറിയിൽ മുഹ്സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിലാണ് കണ്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷഹീർ മുക്കം പൊലിസ് കസ്റ്റഡിലാണ്. 6 മാസം മുൻപാണ് ഇവർ വിവാഹിതരായത്.

ഭാര്യയെ വിശ്വാസം ഉണ്ടായിരുന്നില്ലെന്നും ചില സംശയങ്ങൾ ഉണ്ടായിരുന്നതായും ഷഹീർ മൊഴി നൽകി. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് പുറത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here