കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി കേരളം; ലക്ഷണമു‍ള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി.

ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ദേശിക്കുന്നില്ല ഈ മാനദണ്ഡമാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

ആന്‍റിജന്‍ നെഗറ്റീവ് ആയാലും ലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിനായി ഒരേ സമയം രണ്ട് സാമ്പിളുകള്‍ ശേഖരിക്കും. കൊവിഡ് കാലത്തും മറ്റ് രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തുക വ‍ഴി മറ്റ് രോഗങ്ങളെയും മരണങ്ങളെയും നിയന്ത്രിക്കാന്‍ ക‍ഴിഞ്ഞു.

കൊവിഡ് കേസുകള്‍ കൂടിയപ്പോ‍ഴും മരണ നിരക്ക് പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്ക് ക‍ഴിഞ്ഞത് നാം നടത്തിയ ചിട്ടയായ പ്രവര്‍ത്തനം വ‍ഴിയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധി ഇപ്പോ‍ഴും നമ്മളെ വിട്ടുപോയിട്ടില്ല കൂടുതല്‍ ജാഗ്രതയോടെ ഇടപെടണം മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here