തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം മൂന്ന് പേരെ സംശയിക്കുന്നതായി പ്രവാസി വ്യവസായി

തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് നാദാപുരത്തെ പ്രവാസി വ്യവസായി, ഖത്തറിലെ ബിസിനസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകൽ. ഇന്നോവയിൽ മുഖം മറച്ച അഞ്ചംഗ സംഘമാണ് തന്നെ കൊണ്ടുപോയത്. കണ്ണും വായയും കൈയും കാലും കെട്ടി ഡിക്കിയിൽ ഇട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പയ്യോളി സ്വദേശി നിസാർ, കണ്ണൂർ സ്വദേശികളായി അലി, റഹിസ് എന്നിവരെ സംശയിക്കുന്നതായി അഹമ്മദ് പറഞ്ഞു. എന്നെ വെച്ച് ആരോ വില പേശുകയാണ് ചെയ്തത്. ഉണ്ടായ കാര്യം പോലീസിനോട് പറയും,’ എന്നും അഹമ്മദ് പറഞ്ഞു.

സംഭവത്തിൽ വലിയ ദുരൂഹതകൾ നിലനിൽക്കുകയാണ്. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദി(53) നെ ശനിയാഴ്ച പുലർച്ചെയാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. വീടിനു സമീപത്തെ എണവള്ളൂർ പള്ളിയിൽ പ്രാർത്ഥനയ്ക്കായി സ്‌കൂട്ടറിൽ സഞ്ചരിക്കവേ സ്‌കൂട്ടർ തടഞ്ഞുനിർത്തി കാറിലെത്തിയ സംഘം ബലമായി കാറിൽ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel