ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ച് യു.എസ് അഭിഭാഷകര്‍. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്തെഴുതിയത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വ്യാപ്തിയും അതിനെ അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തെ അക്രമം സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങിയവയിലൂടെ നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.
തൊഴിലാളി പ്രവര്‍ത്തക നൗദീപ് കൗര്‍, അറസ്റ്റ് ചെയ്ത കര്‍ഷകന്‍ നവ്‌റീത് സിംഗ്, കര്‍ഷകരെ ചികിത്സിക്കുമ്പോള്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ഡോക്ടര്‍ സ്വാമിമാന്‍ സിംഗ് തുടങ്ങിയവരുടെ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കൂട്ടമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് പുറമേ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് റദ്ദ് ചെയ്തും, മാധ്യമപ്രവര്‍ത്തകരെ വിലക്കിയും കേന്ദ്രം സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പരാമര്‍ശമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എസ് അഭിഭാഷകര്‍ സമരത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ചിരിക്കുന്ന
Get real time update about this post categories directly on your device, subscribe now.