പേര് മാറ്റി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യ പരീക്ഷണവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ‘പഞ്ചാബ് കിംഗ്‌സ്’ എന്നാവും ടീമിന്റെ പുതിയ പേര്. ഐ.പി.എല്‍ താര ലേലത്തിന് മുന്‍പ് പുതിയ പേര് പഞ്ചാബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഏതാനും നാളുകളായി പേര് മാറ്റ ചര്‍ച്ചകള്‍ പഞ്ചാബ് ടീമില്‍ സജീവമായിരുന്നു. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കായിട്ടില്ല. 2015ല്‍ റണ്ണേഴ്സ് അപ്പായതാണ് അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

ഈ മാസം 18 ന് ചെന്നൈയില്‍ വെച്ചാണ് മിനിലേലം നടക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന 292 താരങ്ങളടങ്ങിയ അന്തിമ പട്ടിക ബി.സി.സി.ഐ അടുത്തിടെ പുറത്തുവിട്ടിരുന്നു. 1114 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ അന്തിമ പട്ടിക ബി.സി.സി.ഐ തയാറാക്കിയത്.

ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ 2 കോടി അടിസ്ഥാന വിലയുമായി പട്ടികയിലുണ്ട്. അന്തിമ പട്ടികയിലെ 292 താരങ്ങളില്‍ നിന്ന് വെറും 61 താരങ്ങളെ മാത്രമാണ് ടീമിലെടുക്കാന്‍ സാധിക്കുക. പഞ്ചാബാണു കൂടുതല്‍ തുകയുമായി ലേലത്തിനു വരുന്നത്, 53.2 കോടി രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here