ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം സ്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. എംഎസ്‌ ധോണി : ദി അണ്‍ടോള്‍ സ്‌റ്റോറി, കേസരി എന്നീ ബോളിവുഡ് സിനിമകളില്‍ പ്രധാന വേഷം ചെയ്ത വ്യക്തിയാണ് സന്ദീപ് നഹാര്‍. മുംബൈയിലെ ഗോര്‍ഗാവിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ആത്മഹത്യയ്ക്ക് മുന്‍പ് സന്ദീപ് നഹാര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ വായിക്കാന്‍ എന്ന രീതിയിലാണ് അദ്ദേഹം കുറിപ്പ് എഴുതിയിരുന്നത്. വിവാഹ ജീവിതത്തിലുള്ള ബുദ്ധിമുട്ടുകളും സിനിമാ ലോകത്തെ കഷ്ടപ്പാടുകളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് സൂചനയെന്ന് അധിതകൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ടെലിവിഷന്‍ മേഖലയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്ന നഹാര്‍ എംഎസ് ധോണി : ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ സുശാന്ത് സിംഗിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അക്ഷയ് കുമാര്‍ നായകനായ കേസരി എന്ന ബോളിവുഡ് ചിത്രത്തിലും ഇദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ സംബന്ധിച്ചുളള വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടുളള മറ്റൊരു ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here