Election-Web-banner

ഇന്ത്യന്‍ ജയം മൂന്ന് വിക്കറ്റ് അകലെ


ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്.

90 പന്തില്‍ 33* റണ്‍സുമായി പുറത്താകതെ നില്‍ക്കുന്ന നായകന്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിന്റെ അവസാന പിടിവള്ളി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാനായില്ല.

26 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സിന്റെ വിക്കറ്റാണ് നാലാം ദിനം ആദ്യം നഷ്ടമായത്. സ്റ്റോക്കിനെ കൂട്ടുപിടിച്ച് റൂട്ട് ഒരു ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. 51 പന്തുകള്‍ നേരിട്ട് എട്ടു റണ്‍സെടുത്ത് സ്റ്റോക്ക് മടങ്ങി. പിന്നാലെ ഒലി പോപ്പ് (12), ബെന്‍ ഫോക്സ് (2) എന്നിവരും മടങ്ങി.

ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വിതം വീഴ്ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ഒന്നര ദിവസവും മൂന്ന് വിക്കറ്റും മാത്രം ശേഷിക്കെ ഇന്ത്യയേക്കാള്‍ 366 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
Top
X