കരുണാനിധി മൂന്നു വട്ടം ജയിച്ച ചെപ്പോക്കില്‍ മത്സരിക്കാനൊരുങ്ങി ഖുശ്ബു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു.

സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ് ആരംഭിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഖുശ്ബു. എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലാണ് ബി.ജെ.പി.

നാലു മാസം മുമ്പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കരുണാനിധി 1996 മുതല്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഡി.എം.കെയുടെ ശക്തികേന്ദ്രം കൂടിയാണ് ചെപ്പോക്ക്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അന്‍പഴകനായിരുന്നു. കൊവിഡ് ബാധിച്ച് അന്‍പഴകന്‍ മരിച്ചതിനെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel