അമ്മായി അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; ഈ കാഴ്ച വിലമതിക്കാനാവാത്ത ഒന്നാണെന്ന് ശ്രീനിഷ്

സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണി. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഇപ്പോഴിതാ, ശ്രീനിഷ് പങ്കുവച്ച ഒരു മനോഹരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഒരു ചടങ്ങിന് ഇടയിൽ സദസ്സിലിരുന്ന് പാട്ടിന് അനുസരിച്ച് താളം പിടിക്കുകയാണ് പേളി, അരികെ കൂട്ടായി ശ്രീനിയുടെ അമ്മയുമുണ്ട്. ഇരുവരുടെയും സ്നേഹനിമിഷങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുക. “നിങ്ങളുടെ അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്നത് കാണുമ്പോൾ…. വിലമതിക്കാനാവാത്തത്.” എന്നാണ് ശ്രീനിഷ് കുറിക്കുന്നത്.


ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളിയുടെ ബേബി മമ്മ ഡാൻസും ആരാധകർ ഏറ്റെടുത്തിരുന്നു. പേളിയുടെ എനർജിയേയും ആറ്റിറ്റ്യൂഡിനെയുമെല്ലാം ആരാധകർ പ്രശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News