മലയാളിപ്പെണ്ണായി സണ്ണി, കേരളത്തനിമയിൽ ഭർത്താവും മക്കളും; ചിത്രങ്ങൾ വൈറൽ

കേരളത്തനിമയിലുള്ള നടി സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറൽ. ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവ് ഡാനിയേൽ വെബ്ബർ, മക്കലായ നിഷ, ആഷർ, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. കേരളത്തനിമയിൽ റിസോർട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറലായി മാറിയത്.

കേരളസാരി അണിഞ്ഞ് മുല്ലപ്പൂവും ചൂടി സണ്ണി എത്തിയപ്പോൾ ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചത്. മകൾ നിഷ പട്ടുപാവാടയാണ് അണിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News