ഒടിടിയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍

ഒടിടിയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍.ദൃശ്യം 2 ഒ ടി ടി റിലീസിനു ശേഷം തിയ്യറ്ററുകളിലെത്തുമെന്ന വര്‍ത്തകള്‍ക്കിടെയാണ് ഫിലിം ചേംബര്‍ നിലപാട് വ്യക്തമാക്കിയത്. ഒ ടി ടിയ്ക്ക് ശേഷം തിയറ്റര്‍ റിലീസ് ചെയ്യാമെന്ന് താരങ്ങളൊ നിര്‍മ്മാതാക്കളൊ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റ് അഞ്ചല്‍ വിജയകുമാര്‍ പറഞ്ഞു.

ദൃശ്യം 2 ഒ ടി ടി റിലീസിനു ശേഷം തിയറ്ററില്‍ റിലീസ് ചെയ്യാമെന്ന് മോഹന്‍ലാല്‍ നേരത്തെ ചില അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബര്‍ നിലപാട് വ്യക്തമാക്കിയത്. ഒ ടി ടി റിലീസിനു ശേഷം തിയറ്ററില്‍ റിലീസ് ചെയ്യാമെന്ന് ഏതെങ്കിലും താരങ്ങളൊ നിര്‍മ്മാതാക്കളൊ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ചേംബര്‍ പ്രസിഡന്‍റ് അഞ്ചല്‍ വിജയകുമാര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ക‍ഴിഞ്ഞ 10 മാസമായി അടഞ്ഞുകിടന്നിരുന്ന തിയ്യറ്ററുകളില്‍ ഇക്ക‍ഴിഞ്ഞ ജനുവരി 13നാണ് പ്രദര്‍ശനം പുനരാരംഭിച്ചത്. തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രം ഒ ടി ടി റിലീസ് മതിയെന്നായിരുന്നു ഫിലിം ചേംബറിന്‍റെ തീരുമാനം.

എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുര്‍ന്ന് തിയറ്ററുകള്‍ തുറക്കുന്നത് വൈകിയപ്പോള്‍ ആദ്യം ഒ ടി ടി റിലീസ് എന്ന തീരുമാനത്തിലേക്ക് നിര്‍മ്മാതാക്കള്‍ എത്തുകയായിരുന്നു.ഒ ടി ടി റീലീസിനു ശേഷം തിയറ്റര്‍ റിലീസ് ചെയ്യുന്നത് ചലച്ചിത്ര വ്യവസായത്തിന് ദോഷമാണ്. തിയറ്റര്‍ മേഖലയെ തകര്‍ക്കുന്ന ഒരു നടപടിയും ചേംബര്‍ അനുവദിക്കില്ലെന്നും അഞ്ചല്‍ വിജയകുമാര്‍ വ്യക്തമാക്കി.

ഫിംലിം ചേംബറിന്‍റെ നിലപാട് പുറത്തുവന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദൃശ്യം 2 വിന്‍റെ ഒ ടി ടി റിലീസ് അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഈ മാസം 19ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യുന്ന വിവരമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News