ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; കഴിഞ്ഞ യു.പി.എ സര്‍ക്കാരും നടത്തിയത് ഇന്നത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ അതേ നയം

ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്. ഇന്ധന വിലവര്‍ധനവിനെതിരെ മുല്ലപ്പള്ളി പ്രതിഷേധിച്ചപ്പോള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരും നടത്തിയത് ഇന്നത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ അതേ നയം.

പെട്രോള്‍ വിലവര്‍ധവിനെതിരെ രണ്ടുതവണ വന്ന യു.പി.എ സര്‍ക്കാരും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഒന്നും ചെയ്തില്ല. ഇന്ധന വില കൂടുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് എന്‍.ഡി.എ സര്‍ക്കാര്‍ നടത്തുന്ന അതേ നയമാണ് മുന്‍പ് രണ്ട് യു.പി.എ സര്‍ക്കാരുകളും ചെയ്തിരുന്നത്.

അന്നത്തെ കേന്ദ്രസര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതിനാല്‍ 2013 ആയപ്പോഴേക്കും പെട്രോള്‍ വില ലിറ്ററിന് 74 രൂപയിലധികവും ഡീസലിന് അറുപത് രൂപയിലധികവുമെത്തി. 2014 ആയപ്പോഴേക്കും പെട്രോള്‍ വില വീണ്ടും വര്‍ധിച്ച് 80 രൂപയ്ക്കടുത്തെത്തി.

അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിലകുറയ്ക്കാന്‍ കേന്ദ്രത്തിലടപെടുകയോ സംസ്ഥാന നികുതി കുറയ്ക്കുകയോ ചെയ്തിട്ടില്ല എന്നിടത്താണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്.

2014ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസി പരാജയപ്പെടാനും പ്രധാന കാരണം ഇന്ധന വില വര്‍ധനവ് തന്നെ. ഇതെല്ലാം മറച്ചു വച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News