രാജ്യദ്രോഹ കേസിൽ വിചാരണക്ക് ഹാജരാകാൻ കനയ്യ കുമാറിനും മറ്റ് ഒമ്പത് പ്രതികൾക്കും ദില്ലി പട്യാല ഹൗസ് കോടതി സമൻസ് അയച്ചു. 2016 ഫെബ്രുവരി 9 നായിരുന്നു കേസിനാസ്പദമായ സംഭവം.
അഫ്സൽ ഗുരു അനുസ്മരണ ചടങ്ങില്‍ കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് കേസ്.
ജെ.എൻ.യു വിൽ നടന്ന ചടങ്ങ് വിവാദമായതിനെ തുടര്‍ന്നാണ് കനയ്യയ്ക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
എന്നാല്‍ പ്രതികൾകളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദില്ലി സർക്കാർ വിചരണക്ക് അനുമതി നൽകിയതിനെ തുടർന്നാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.