ഡോളര്‍ കടത്ത് കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു.

അനധികൃതമായി ഡോളർ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പൻ്റ നേതൃത്വത്തിലാണ് എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. യൂണിടാക്കിലെ രേഖകളും ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനും സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News