ഉത്തരമുണ്ടോ ശബരിനാഥാ എന്ന് സോഷ്യല്‍മീഡിയ; നൈസായി മുങ്ങി എംഎല്‍എ

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് പരക്കെ ആക്ഷേപമുയരുമ്പോള്‍ ട്രോളായി മാറിയത് ശബരിനാഥന്‍ എം എല്‍എ തന്നെയാണ്.

പിണറായി വിജയന്റെ സര്‍ക്കാരാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതെന്ന് വ്യാജ ആരോണങ്ങള്‍ തൊടുത്തുവിടുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് ഒന്നും പറയാനാകാതെ പെട്ടിരിക്കുകയാണ് ശബരിനാഥ് എംഎല്‍എ.

യുവജന വിരുദ്ധ സര്‍ക്കാരിനെതിരെയെന്ന പേരില്‍ യൂത്ത്‌കോണ്‍ഗ്രസ് സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റില്‍ നിരാഹാരം കിടക്കുന്ന നിരാഹാരം കിടക്കുന്ന ശബരീനാഥന്‍ എംഎല്‍എ യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയിലാണ് ഒരു സാധാരണക്കാരന്‍ ഒരു ചോദ്യമുന്നയിച്ചത്.

എന്നാല്‍ ആ ചോദ്യത്തിന് പിന്നാലെ എംഎല്‍എ നൈസായങ്ങ് മുങ്ങിയെന്ന് മാത്രമല്ല, ആട് കിടന്നെടുത്ത് പൂട പോലുമില്ല എന്ന ചൊല്ല് കണക്കെ എംഎല്‍എയുടെ പൊടിപോലും ഇപ്പോള്‍ ഇപ്പോള്‍ കാണുന്നില്ല.

ശബരിനാഥന്‍ എംഎല്‍എയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത് ഏത് റാങ്ക് ലിസ്റ്റ് പ്രകാരം…? അത് പിന്‍വാതില്‍ നിയമനം ആയിരുന്നോ…?? എന്നായിരുന്നു ആ വ്യക്തിയുടെ ചോദ്യം. എന്നാല്‍ ഇതിന് ഉത്തരംമുട്ടി എംഎല്‍എ മുങ്ങുകയായിരുന്നു.

എംഎല്‍ എ മുഹ്ങിയതോടെ ഈ ചോദ്യം കേരളം ഏറ്റെടുത്ത് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എങ്കിലും ഒരു ചോദ്യം…. ഉത്തരം ഉണ്ടോ ശബരിനാഥാ…??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News