അമ്മയും കുഞ്ഞും ആശുപത്രി നാടിനു സമര്‍പ്പിച്ചു

വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഇന്ന് നാടിനു സമര്‍പ്പിച്ചു. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറു നിലകളിലായി പടുത്തുയര്‍ത്തിയ കെട്ടിടം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന വിധത്തില്‍ കമനീയമായാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്

നബാഡില്‍ നിന്നുള്ള 32കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് ഓണ്‍ലൈനായി ഉദ്ഘാഘാടനം ചെയ്തത്. ലേബര്‍ റൂമുകള്‍, കുട്ടികള്‍ക്കുള്ള ഐസിയു ,ഒബ്‌സര്‍വേഷന്‍ റൂമുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ആശുപത്രിയില്‍ 200 കിടക്കകള്‍ സജ്ജീകരിക്കാനാകും.

വൈക്കം താലുക്ക് ആശുപത്രിയിലെ ഒ പി യില്‍1500 ഓളം രോഗികള്‍ വരെ ചികില്‍സ തേടുന്നുണ്ട്.ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അമ്മയും കുഞ്ഞും അശുപത്രി പ്രവര്‍ത്തനക്ഷമമാകുന്നതോടെ താലൂക്ക് ആശുപത്രിയിലെ രോഗികളുടെ എണ്ണം ഗണ്യമായി കുറയും.

മറ്റ് രോഗികള്‍ക്ക് മികച്ച ചികില്‍സ ഇതോടെ ഉറപ്പാക്കാനാകും. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എല്ലാത്തരം ചികില്‍സകള്‍ക്കും സൗകര്യമുണ്ടാകും. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയിലാണ്.

നിര്‍ധനര്‍ തിങ്ങി പാര്‍ക്കുന്ന വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമായതോടെ ഏറ്റവും മികച്ച ചികില്‍സ ഉറപ്പാക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News