കേരള സംസ്ഥാന മത്സ്യത്തൊ‍ഴിലാളി യൂണിയന്‍ ഫെഡറേഷന്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന മത്സ്യത്തൊ‍ഴിലാളി യൂണിയന്‍ ഫെഡറേഷന്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് നാല് വരെ സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു.

‘കടലോളം നന്മയ്ക്കായി വരണം വീണ്ടും ഇടതുപക്ഷം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലെ മത്സ്യത്തൊ‍ഴിലാളി ഗ്രാമങ്ങളിലൂടെയാണ് ജാഥ പര്യടനം നടത്തുക.

ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ നയിക്കുന്ന ജാഥ കൊച്ചിയിലെ തീരദേശമേഖലയായ തോപ്പുംപടിയില്‍ വച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് നാലിന് തിരുവനന്തപുരം വെട്ടുകാട്ടില്‍ സമാപിക്കുന്ന ജാഥ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മത്സ്യത്തൊ‍ഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കിയ ക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ജാഥ കടന്നുപോകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News