ആരാധകര്‍ക്ക് ആവേശമായി ആക്ഷന്‍ ഹീറോ വിശാല്‍ നായകനാകുന്ന ‛ചക്ര′ ഫെബ്രുവരി 19-നു ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം എം.എസ്. ആനന്ദാണ് സംവിധായകന്‍ .‛വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ′ എന്ന ടാഗുമായി എത്തുന്ന ‛ചക്ര′ സൈബര്‍ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറും മാസ് എന്റര്‍ടൈനറുമാണ്.
നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‛ഉന്നൈ തൊടുത്താല്‍ മുത്തു ശരം ഞാന്‍′ എന്ന ഗാന വീഡിയോയ്ക്കും ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിഷലിന്റേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാന്‍ഡ്രെ മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ,നീലിമ ,റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരശാണ് സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ‛ചക്ര′ നിര്‍മ്മിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.