ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ അനുമതി

ദിഷ രവിക്ക് അഭിഭാഷകനെ കാണാൻ അനുമതി. അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ ദില്ലി പട്യാല ഹൗസ് കോടതി അനുമതി നൽകി.
എഫിആറിന്റെ കോപ്പി ലഭ്യമാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

കർഷകസമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് 22കാരിയായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഡൽഹി പൊലീസ്‌ രാജ്യദ്രോഹക്കേസില്‍ അറസ്‌റ്റ്‌ ചെയ്‌തത്. പൊലീസ്‌ നടപടിയിൽ രാജ്യത്തിന്‌ അകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഞായറാഴ്‌ച ഡല്‍ഹി പട്യാലഹൗസ്‌ കോടതി ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കിയപ്പോള്‍ ദിഷയ്‌ക്ക് അഭിഭാഷക സഹായം നിഷേധിക്കപ്പെട്ടിരുന്നു. ദിഷ രവിക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലി പട്യാല ഹൗസ് കോടതി അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാന്‍ അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here