കോവിഡ്: ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. 4 പേർക്കാണ് കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം സ്ഥിരീകരിച്ചത്.

ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസിന്റെ കൾച്ചറിംഗ് നടക്കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ കൊവിഡിന്‍റെ 3 വകഭേദങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് 187 ഓളം പേര്‍ക്ക് കോവിഡ് വെെറസിന്‍റെ ബ്രിട്ടീഷ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News