കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിപിഐ.
ജെഡിയു മന്ത്രിയായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സിപിഐ എംഎൽഎ ആയ സൂര്യകാന്ത് പാസ്വാനും ഒപ്പമുണ്ടായിരുന്നു എന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി.
മണ്ഡലത്തിലെ ചില പ്രശനങ്ങൾ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി. തെറ്റായ വാർത്തകൾ നല്കുന്നത് അപലപനീയമെന്നും സിപിഐ
ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാർ പാർട്ടി ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സിപിഐ വ്യാജവാര്‍ത്തയ്ക്കെതിരെ രംഗത്ത് എത്തിയത്. ജെഡിയു നേതൃത്വവുമായി കഴിഞ്ഞ ദിവസം കനയ്യ നടത്തിയ കൂടിക്കാഴ്‌ചയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
Get real time update about this post categories directly on your device, subscribe now.