ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല; കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: ഫിറോസ് കുന്നംപറമ്പില്‍

ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നതെന്ന് ഫിറോസ് ആരോപിക്കുന്നു.

കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറയുന്നു. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണ്.

താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ.  കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ;

“മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്‌മെന്റുകള്‍ കൈയിലുണ്ട്.

അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

ഞാന്‍ പണ്ട് ചെയ്ത വീഡിയോകളുടെ പേരില്‍ നിങ്ങള്‍ക്ക് ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാം. ആര്‍ക്ക് കൊടുത്തു എന്നതിന് ഓര്‍മ്മയുള്ളത് ഞാന്‍ കൊണ്ടുപോയി തരും. ഓര്‍മ്മയില്ലാത്തത് ഓര്‍മ്മയില്ലാ എന്ന് തന്നെ പറയും. അതിന്റെ പേരില്‍ എന്നെ തൂക്കിക്കൊല്ലുകയാണെങ്കില്‍ തൂക്കിക്കൊല്ലട്ടേ. അതിനപ്പുറം എനിക്ക് ചെയ്യാന്‍ കഴിയില്ല.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്. ഒന്നും ചെയ്യാതെ മിണ്ടാതെ നിന്നാല്‍ അത്രയെങ്കിലും സമാധാനം എന്ന തരത്തിലാണ് ഇപ്പോള്‍ പോകുന്നത്. എന്തായാലും നിങ്ങളുടെ അപേക്ഷകള്‍ ഞാന്‍ വാങ്ങിച്ചുവെയ്ക്കും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ പരിഗണിക്കുമെന്നും ഫിറോസ് അപേക്ഷകരോട് പറഞ്ഞു.

ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണ്. താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓര്‍മയില്ല, എല്ലാ കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ താന്‍ കമ്പ്യൂട്ടറല്ലെന്നും ഫിറോസ് പറഞ്ഞു.

നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്.

സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News