വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതിയെ പിടികൂടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതിയെ പിടികൂടി. ചെറുതുരുത്തി സ്വദേശി സഹദേവനാണ് ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ പോലിസിന്റെ പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി സഹദേവനടക്കം കുറച്ചു പേരെ നിയോഗിച്ചിരുന്നു. ഇതിനിടെ നീക്കം ചെയ്ത മെസിലെ മാലിന്യം ജയിലിലെ മാലിന്യക്കുഴിയിൽ നിക്ഷേപിക്കാൻ പോയ സഹദേവൻ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജയിലിൽ തടവുകാരനായി എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിൽ വടക്കാഞ്ചേരി കോടതി രണ്ട് വർഷത്തെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് രക്ഷപ്പെടാന്‍ ശ്രമം നടന്നത്. അടുത്തിടെ ഇയാൾ ജയിലിൽ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News