‘പ്രതിപക്ഷ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ ; ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ അപേക്ഷിച്ച് നിയമനങ്ങളും ,നിയമന ശുപാര്‍ശകളും അധികമായി എല്‍ഡിഎഫ് നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഈ സര്‍ക്കാര്‍ നിരവധി നിയമന നല്‍കി. സമരം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. പിഎസ് സി നിയമനങ്ങളിലെ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ കണക്കുകളും മുഖ്യമന്ത്രി പുറത്തുവിട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഈ കാലം കൊണ്ട് 3011 റാങ്ക് ലിസ്റ്റ് മാത്രമാണ് പുറത്തുവിട്ടത്. 13825 പോലീസ് നിയമനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി. എന്നാല്‍ യുഡിഎഫ് കാലത്ത് അത് വെറും 4791 മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് മരണം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 89 പൊതു വിദ്യാലയങ്ങള്‍ കൂടി ഹൈടെക്ക് ആകുന്നു. പൊതു വിദ്യാലയങ്ങള്‍ ഉദ്ഘാടനം മറ്റന്നാള്‍ നിര്‍വ്വഹിക്കും. 10 എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News