ടൂള്‍ കിറ്റ് കേസില്‍ ശാന്തനുവിന്റെ അറസ്റ്റ് 10 ദിവസത്തേക്ക് തടഞ്ഞു മുംബൈ ഹൈക്കോടതി

ടൂള്‍ കിറ്റ് കേസില്‍ ശാന്തനുവിന്റെ അറസ്റ്റ് 10 ദിവസത്തേക്ക് തടഞ്ഞു മുംബൈ ഹൈക്കോടതിയുടെ ഔറങ്ങാബാദ് ബഞ്ച്. മുന്‍കൂര്‍ ജാമ്യം തേടി മലയാളി അഭിഭാഷ നികിത ജേക്കബ് നല്‍ജിയ ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതി നാളെ ഉത്തരവിറക്കും.

അതിനിടയില്‍ കസ്റ്റഡിയിലുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബങ്ങളെയും കാണാന്‍ ദില്ലി കോടതി അനുമതി നല്‍കി. ദിശയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ മറിടകടന്നെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും ദില്ലി പൊലീസിന് നോട്ടീസ് അയച്ചു.

നികിത ജേക്കബിനെയും, ശന്തനുവിനെയും അറസ്റ്റ് ചെയ്യാനായി ദില്ലി പോലിസ് മുംബൈയില്‍ തുടരുന്നതിനിടെയാണ് മുംബൈ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. മുംബൈ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ശന്തനുവിന്റെ അറസ്റ്റ് 10 ദിവസത്തേക്ക് തടഞ്ഞത്.

നികിത ജേക്കോബിന്റെ ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതി നാളെ വിധി പറയും. അതേ സമയം ദില്ലി പോലീസ് കസ്റ്റഡിയില്‍ ഉള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബങ്ങളെയും കാണാന്‍ ദില്ലി പട്യാല ഹൗസ് കോടതി അനുമതി നല്‍കി. എഫിഐആറിന്റെ കോപ്പി ലഭ്യമാക്കാനും നിര്‍ദേശിച്ചു.

ദിഷ രവിയുടെ അറസ്റ്റില്‍ വനിതാ കമിഷനും പൊലീസിന് നോട്ടീസ് അയച്ചു. നടപടി ക്രമങ്ങള്‍ മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസില്‍ എഫ്ഐആര്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടയില്‍ ടൂള് കിറ്റ് കേസില് ഖാലിസ്ഥാന് ബന്ധം ആവര്‍ത്തിക്കുന്ന ദില്ലി പൊലീസ് സ്‌പെഷ്യല് സെല് പാക് ചാരസംഘടന കടകയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു.

ടൂള്‍കിറ്റിന്റെ നീക്കങള് ഏകോപിപ്പിച്ചത് സാമൂഹ്യ പ്രവര്‍ത്തക ദിഷ രവി, അഭിഭാഷക നികിത ജേക്കബ്, എഞ്ചിനിയര്‍ ശാന്തനു എന്നിവരാണെന്നാണ് വാദം.ചെങ്കോട്ട ആക്രമണത്തിന് മുന്പ് ഇരുവരും ഖാലിസ്ഥാന് ബന്ധമുള്ള പൊയറ്റിക് ജസ്റ്റിസ് ഫാണ്ടേഷന് അംഗങ്ങളുമായി സൂം മീറ്റിങ് നടത്തി എന്നും പൊലീസ് പറയുന്നു.

കൂടുതല്‍ വിവരങ്ങളി തേടി പൊലീസ് സൂമിന് കത്തയച്ചിട്ടുണ്ട്. ആക്ടിവിസ്റ്റ് പീറ്റര്‍ ഫെഡറിക്, പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷന് സ്ഥാപകരായ എം ഒ ധലിവാള്‍, അനിത ലാല് എന്നിവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്. ആര്‍എസ്എസ് വിരുദ്ധ നിലപാട് സ്‌നീകരിച്ച തനിക്ക് ഖാലിസ്ഥാന്, ഐഎസ്‌ഐ ബന്ധമുണ്ടെന്ന് സ്ഥാപിച്ച് വേട്ടയാടാന് ശ്രമിക്കുന്നു എന്നാണ് പീറ്ററിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News