പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗര്‍ത്ഥികളുടെ താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്ന ചോദ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമന വിവാദം മുന്‍നിര്‍ത്തി പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നു.

സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ ഏതെങ്കിലും ഒരു തരത്തില്‍ അലംഭാവം കാണിച്ചിട്ടുണ്ടോയെന്നും രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഒന്നും അറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയടക്കം പ്രതിപക്ഷ നേതാക്കളാരും, പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നു. സര്‍ക്കാരിനെതിരായ അപവാദ പ്രചാരണങ്ങള്‍ എല്ലാം ഒന്നൊന്നായി പൊളിഞ്ഞപ്പോഴാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്.

നിയമന വിവാദം മുന്‍നിര്‍ത്തി പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here