കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം; ഒന്നാം ഘട്ടം പൂര്‍ത്തിയായി

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആന പുനരധിവാസ കേന്ദ്രത്തെ മാറ്റുന്നതിന്‍റെ ഭാഗമായാണ് പ്രവർത്തനം.

കാപ്പുകാട് നിലവിലുള്ള ആനപുനരധിവാസ കേന്ദ്രമാണ് രണ്ട് ഘട്ടങ്ങളിലായി നവീകരിക്കുന്നത്. 176 ഹെക്ടര്‍ വനഭൂമിയില്‍ 108 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ആനപരിപാലന കേന്ദ്രത്തിന്‍റെ ആദ്യഘട്ടം പൂർത്തിയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന നാല് ആവാസകേന്ദ്രങ്ങള്‍, കുട്ടിയാനകളുടെ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍, വെറ്റിനറി ഹോസ്പിറ്റല്‍,എന്‍ട്രന്‍സ് പ്‌ളാസ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.

പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍, കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമായതിനാല്‍ നാല് കുട്ടിയാനകള്‍ക്ക് വരെ ഒരേസമയം പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിന് അണുനാശനം ചെയ്ത പ്രത്യേക അടുക്കള തുടങ്ങി നിരവധി പ്രത്യേകതകളും കേന്ദ്രത്തിന് സ്വന്തമാണ്.

ഒരേസമയം 500 പേര്‍ക്ക് സന്ദര്‍ശിക്കാവുന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ട്രാന്‍സ്ജന്‍ഡറുകള്‍ക്കും്. അംഗപരിമിതര്‍ക്കും ആവശ്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രവേശന മന്ദിരം കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. രണ്ടാം ഘട്ട നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പുനരധിവാസ കേന്ദ്രമായി കാപ്പുകാട് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News