സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം; ഉമ്മന്‍ ചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജോലി ലഭിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ആഗ്രഹം കാണും. അതുവച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്തുനടന്ന നിയമനങ്ങള്‍ മുഖ്യമന്ത്രി കണക്കുകള്‍ പ്രകാരം വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4012 ലിസ്റ്റുകള്‍ പിഎസ്സി പ്രസിദ്ധീകരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ 3113 റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പൊലീസില്‍ 13,825 നിയമനം നടന്നു. യുഡിഎഫ് കാലത്ത് 4791 നിയമനമാണ് നടന്നത്. എല്‍ഡി ക്ലാര്‍ക്കായി 19,120 പേര്‍ക്കു എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കി.

യുഡിഎഫ് കാലത്ത് 17,711 മാത്രം. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ് ഇത്രയും നിയമനം നടത്തിയത്. വിവിധ വകുപ്പുകളില്‍ പത്തു വര്‍ഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയതെന്നും പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥിരപ്പെടുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News