മത്സ്യത്തൊഴിലാളികളികള്‍ക്കാശ്വാസം; ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

കടല്‍ ക്ഷോഭം മൂലം പ്രതിസന്ധിയിലായ മത്സ്യ തൊഴിലാളികളികള്‍ക്കാശ്വാസമായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

തീരദേശ വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്നും. തീരശോഷണം ബ്രേക്ക് വാട്ടര്‍ പദ്ധതിയിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൂന്തുറ നിവാസികള്‍ നേരിടുന്ന പ്രശ്‌നമാണ് രൂക്ഷമായ കടല്‍ ക്ഷോഭവും തീര ശോഷണവും. ഇതിനു ശാശ്വതപരിഹാരമായാണ് ബ്രേക്ക് വാട്ടര്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.

കടല്‍ക്ഷോഭം മൂലം തീരദേശ വാസികള്‍ക്കുള്ള പ്രശ്‌നം പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും തീരശോഷണം ഒഴിവാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബിയുടെ സഹായത്തോടെ 150 കോടി രൂപ ചിലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂന്തുറ മുതല്‍ വലിയ തുറവരെയാണ് ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ജിയോ ട്രൂബുകള്‍ സ്ഥാപിക്കുന്നത്.

ജിയോട്യൂബുകള്‍ സ്ഥാപിക്കുന്നതുവഴി തീരത്തോടടുക്കുന്ന തിരമാലകളുടെ ശക്തി കുറയും. ഇതിവഴി തീരശോഷണം ഒഴിവാക്കാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News