എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത പ്രവര്‍ത്തനങ്ങളും പൊളിഞ്ഞു; മുഖ്യമന്ത്രി

സിപിഒ റാങ്ക്ലിസ്റ്റില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചിട്ടുണ്ടോ? അവര്‍ക്ക് അവസരം നിഷേധിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായോ എന്നും ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നാടിന്റെ സന്തതികളാണ്. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്യുക എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത് – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ സമരം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്.

റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍പേര്‍ക്കും നിയമനം എന്നത് പ്രായോഗികമാണെന്ന് മുന്‍ മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ?. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണണെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രിതന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്.

സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത നീക്കമണ്. 2020 ജൂണില്‍ കാലാവധി അവസാനിച്ച സിപിഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണം എന്നതാണ് ഒരാവശ്യം.

കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക?. അങ്ങനെ ഏതെങ്കിലും നിയമം നാട്ടിലുണ്ടോ?. അതറിയാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാക്കള്‍ അടിസ്ഥാനമില്ലാത്ത കാര്യം ഉന്നയിച്ച് സമരം നടത്തുന്നത്. ഉദ്ദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News