വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി; വയനാട് ജില്ലയിൽ പ്രവേശിച്ചു

എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട് ജില്ലയിൽ പ്രവേശിച്ചു. കണ്ണൂർ വയനാട് ജില്ലാ അതിർത്തിയായ തലപ്പുഴയിൽ എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. മാനന്തവാടിയിലായിരുന്നു വയനാട് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി.

എൽഡിഎഫ് സർക്കാറിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങളെ തുറന്നുകാട്ടിയും പെട്രോൾ വില വർധന ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങളെയും വർഗ്ഗീയതയെയും തുറന്ന് എതിർത്തുമാണ് ജാഥ പര്യടനം തുടരുന്നത്. കണ്ണൂർ ജില്ലയിലെ പിണറായിയാലായിരുന്നു നാലാം ദിനത്തിലെ ആദ്യ സ്വീകരണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ട പാറപ്രത്തിന്റെ മണ്ണ് ആവേശകരമായ സ്വീകരണമാണ് ജാഴയ്ക്ക് നൽകിയത്.

പാനൂരിലും ഇരിട്ടിയിലുമായിരുന്നു തുടർന്നുള്ള സ്വീകരണങ്ങൾ. ഇടത് സർക്കാറിനെ കരിവാരി തേക്കാൻ നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്ന് ജാഥാ ലീഡർ എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ പര്യടനത്തിന് ശേഷം വയനാട്ടിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ വരവേൽപ്പ് നൽകി. മാനന്തവാടിയിലായിരുന്നു ആദ്യ സ്വീകരണം. ബുധനാഴ്ച സുൽത്താൻ ബത്തേരിയിലേയും കൽപ്പറ്റയിലേയും സ്വീകരണത്തിന് ശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News