രാജ്ദീപ് സർദേശായിക്കെതിരെ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തു. ജുഡീഷ്യറിയ്ക്ക് എതിരായി ട്വീറ്റ് ചെയ്തതിനാണ് കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്.

സുപ്രിംകോടതി സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തത്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് രാജ്ദീപ് സർദേശായി 2020 ആഗസ്റ്റില്‍ നടത്തിയ ട്വീറ്റുകളെ തുടർന്നാണ് നടപടി. ആസ്ത ഖുറാന സെപ്തംബറില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News